e-magazines

കൊന്നപ്പൂവിന്റെ നൈർമല്യവും വിഷുവിന്റെ നന്മയും ഉയിർപ്പിന്റെ പ്രത്യാശയുമായി ഒരു ഏപ്രിൽ കൂടി വിരുന്നെത്തുമ്പോൾ പ്രിയ വായനക്കാർക്കായി ലുമിനാരിയും….

സ്നേഹത്തിൻ തിരിനാളമായ് ക്രിസ്മസും, പ്രതീക്ഷതൻ പുതുപുലരിയായ് പുതുവർഷവും….
അക്ഷരക്കൂട്ടുകളിൽ വിരിയുന്ന ലുമിനാരി
നമ്മുടെ ഹൃദയങ്ങളിൽ പ്രകാശമായി നിറയട്ടെ…..


കാനാൻ ദേശത്ത് പുലരിയെത്തുന്നു….
പുതു വെളിച്ചത്തിൽ പ്രത്യാശ വിടരുന്നു…
കലഹങ്ങൾ അടങ്ങി… ശാന്തമായ് ലോകം സമാധാനത്തിൻ പൊൻകതിർ ചൂടുന്നു….

We bring Articles, Arts, Literature and Social Forum in a Single way

Israel Malayalee Art, Literature and Social Forum

മഞ്ഞണിരാവും മാലാഖമാരും മംഗളഗാനങ്ങൾ പാടുന്ന ക്രിസ്തുമസ് രാത്രിയുടെ ഊഷ്മളതയെ ഉണർത്തി ഉണ്ണീശോയുടെ ജനനം ഏറ്റുവാങ്ങിയ ഇസ്രായേൽ മണ്ണിൽ നിന്നും ഇസ്രയേൽ മലയാളികൾ ചേർന്നൊരുക്കുന്ന ക്രിസ്തുമസ് പുതുവത്സര പതിപ്പിന് എൻ്റെ എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേർന്നുകൊള്ളുന്നു.

Baby John Kalayanthani

About us

പ്രവാസി ഇസ്രായേൽ മലയാളികളുടെ ആദ്യത്തെ ഡിജിറ്റൽ ഇ -മാഗസിൻ

മൂല്ല്യബോധമുള്ള വ്യക്തിത്വവികസനത്തിനൊപ്പം, കലയേയും സാഹിത്യത്തെയും പ്രോത്സാഹിപ്പിക്കുക, നമ്മിൽ അലിഞ്ഞുചേർന്നിരിക്കുന്നതും മറഞ്ഞിരിക്കുന്നതുമായ കലാസാഹിത്യ വാസനകളെ കണ്ടെത്തുകയും അതിനെ പരിപോഷിപ്പിക്കുകയും ചെയ്യുക, നമ്മുടെ മാതൃരാജ്യത്തോടൊപ്പം നാം ജോലിചെയ്യുന്ന രാജ്യത്തിന്റെ സാംസ്കാരിക പൈതൃകങ്ങൾ മനസിലാക്കി അതിനെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്തുകൊണ്ട് പ്രവർത്തിക്കുക,
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾക്ക് മുന്നിൽ നമ്മുടെ സാഹിത്യ സൃഷ്ടികൾ എത്തിക്കുക, നല്ല ചിന്തകൾക്കൊപ്പം മാതൃഭാഷയെ സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, മാനവികതയും സമൂഹത്തിന്റെ സമസ്ത മേഖലകളിലും സ്ഥായിയായ വികസനവും സമാധാനപരമായ ജീവിതസാഹചര്യങ്ങളും നിലനിൽക്കാൻ പ്രവർത്തിക്കുക… പ്രയത്നിക്കുക… തുടങ്ങിയ ലക്ഷ്യങ്ങളോടെ രൂപീകൃതമായിരിക്കുന്ന ഇസ്രായേൽ മലയാളീ കൂട്ടായ്മ… എല്ലാവരുടെയും ആത്മാർത്ഥമായ സഹകരണം അഭ്യർത്ഥിക്കുന്നു.

Israel Malayalee Art, Literature and Social Forum

info@luminariemagazine.co.in

+91 92079 43943

Leave a Reply

Your email address will not be published. Required fields are marked *

Scroll to Top