Latest Articles

ഋതുഭേദങ്ങൾ മഴയും, വേനലും, മഞ്ഞും, തണുപ്പുമായി മാറിമാറി വിരുന്നിനെത്തുമ്പോഴാണ് പ്രകൃതി തന്റെ മനോഹാരിത നഷ്ടപ്പെടുത്താതെ ആ സന്തുലിതാവസ്ഥയിൽ നിലനിൽക്കുന്നത്.
വ്യത്യസ്ഥങ്ങളായ ജീവിതാനുഭവങ്ങളുടെ രുചിക്കൂട്ടുകളിലൂടെ കടന്നുപോകുന്ന മനുഷ്യജീവിതത്തിൽ കയ്പ്പും മധുരവും ഒരുപോലെ അനുഭവവേദ്യമാകുന്ന ഒരു കാലയളവാണ് പ്രവാസം. പ്രതീക്ഷകളും, സ്വപ്നങ്ങളും, സന്തോഷങ്ങളും, സങ്കടങ്ങളും കണ്ണുനീരിന്റെ ഉപ്പ് ചാലിച്ച് കടന്നു പോകുമ്പോൾ, ഒരാശ്വാസതീരം പോലെ ഉള്ളിൽ മയങ്ങിക്കിടക്കുന്ന കലാവാസനകളെ തട്ടിയുണർത്തി നയനമനോഹരങ്ങളായ നിറച്ചാർത്തുകളാൽ പുഞ്ചിരിതൂകുന്ന താളുകളിലേക്ക് പകർത്തി എഴുതുവാൻ ഇസ്രായേൽ മലയാളികൾക്കായി ഒരുക്കിയിരിക്കുന്ന ഓൺലൈൻ മാഗസിനാണ് ലുമിനാരി… ഹൃദയകോണുകളിൽ തെളിയുന്ന ചിന്തകൾ കവിതകളായി, കഥകളായി, ലേഖനങ്ങളായി, അനുഭവക്കുറിപ്പുകളായി അവരവരുടേതായ ഭാഷാശൈലിയിൽ എഴുതി വളരുവാനും, പരദേശിയായി പാർക്കുമ്പോഴും മാതൃഭാഷയെ നെഞ്ചോട് ചേർത്തുപിടിക്കുവാനും ലുമിനാരി ഒരു വേദിയാകുന്നു. ഓരോ ഇസ്രായേൽ പ്രവാസിയുടെയും ഹൃദയാക്ഷരങ്ങൾ വർണ്ണവസന്തമായി മറ്റുള്ളവരുടെ മിഴിത്തുമ്പുകളിൽ എത്തിക്കുക എന്നുള്ളതാണ് ഈ മാഗസിന്റെ പ്രധാന ലക്ഷ്യം…
എല്ലാവരുടെയും ആത്മാർത്ഥ സഹകരണവും പ്രാർത്ഥനയും കൂട്ടിനുണ്ടാവട്ടെ… നമുക്ക് ഒരുമിച്ച് കൈകോർക്കാം…

ചീഫ് എഡിറ്റർ
Scroll to Top